തോന്നും പോലെ സിം കാർഡ് വാങ്ങിയാൽ ഇനി പിഴയൊടുക്കണം; നിയമങ്ങൾ കർശനമാക്കി ടെലികോം വകുപ്പ്

ഒന്നിലധികം സിംകാർഡ് വാങ്ങാനും വിൽക്കാനുമൊക്കെ പ്ലാൻ ഉണ്ടെങ്കിൽ ഇനി കുടുങ്ങും. സിംകാർഡുകളും മൊബൈൽ കണക്ഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഡിസംബർ 1 മുതൽ കർശനമാക്കുകയാണ് കേന്ദ്രസർക്കാർ. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടിവരും. വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കർശനമാക്കുന്നത്.

ALSO READ: രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസ് തകർക്കാൻ കഴിഞ്ഞില്ല; പി വി അൻവർ

സിം കാർഡ് ഡീലർമാർക്ക് ഇനി പൊലീസ് റെജിസ്ട്രേഷനും ബയോമെട്രിക് റെജിസ്ട്രേഷനും നിര്ബന്ധമാണ്. ഇതിന്‍റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാര്‍ക്കാണ്. സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ ഈടാക്കും. തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കും.

ALSO READ: യുഎസിന്റെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി അന്തരിച്ചു

വാങ്ങാന്‍ കഴിയുന്ന സിം കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് വലിയ തോതില്‍ (ബള്‍ക്കായി) സിം കാർഡുകൾ സ്വന്തമാക്കാനാവൂ. അതേസമയം സാധാരണ ഉപയോക്താക്കൾക്ക് ഇപ്പോഴും ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും. വ്യാജ മാർഗത്തിലൂടെ നേടിയ 52 ലക്ഷത്തിലധികം കണക്ഷനുകൾ ഇതിനകം നിർജ്ജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃത മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള സോഫ്‌റ്റ്‌വെയർ എഎസ്ടിആര്‍ (ASTR) വികസിപ്പിച്ചുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News