600 കോടിയുടെ ആസ്തി; 40 കോടിയുടെ ബാധ്യത: തെലങ്കാനയിലെ സമ്പന്ന സ്ഥാനാര്‍ത്ഥികള്‍ ഈ പാര്‍ട്ടിയില്‍

നവംബര്‍ 30ന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചെന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജി. വിവേകാനന്ദയാണ് അതി സമ്പന്നനായ സ്ഥാനാര്‍ത്ഥി. അറുന്നൂറു കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള പി. ശ്രീനിവാസ റെഡ്ഢിക്ക് 460 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇദ്ദേഹവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ്.

ALSO READ:  ‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാർ’: മുഖ്യമന്ത്രി

വിവേകിന് ഭാര്യയ്ക്കും 377 കോടിയുടെ ജംഗമ ആസ്തിയുണ്ട്. ബാക്കിയുളളവ സ്വന്തം പേരിലുള്ള വിശാഖ ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടയുള്ള വിവിധ കമ്പനി ഷെയറുകളായിട്ടാണുള്ളത്. ഇരുവരുടെയും സ്ഥാവര സ്വത്തുകളുടെ മതിപ്പ് 225 കോടിയാണ്. ഇരുവര്‍ക്കും 41.5 കോടിയുടെ ബാധ്യതയുണ്ടെന്നും പറയുന്നു. വിവേകിന്റെ വാര്‍ഷിക വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.66 കോടിയില്‍ നിന്നും 6.26 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഭാര്യയുടെ വരുമാനം 6.09 കോടിയില്‍ നിന്നും 9.61 കോടിയായിട്ടുണ്ട്.

ALSO READ: കോഴിക്കോട് കാണാതായ സ്ത്രീയെ കൊന്ന് ചുരത്തിൽ തള്ളി; സുഹൃത്ത് പൊലീസിൽ മൊഴി നൽകി

അതേസമയം പാളയാര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന പി. ശ്രീനിവാസ റെഡ്ഢിക്ക് 44 കോടിയുടെ ബാധ്യതയാണുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേദിവസം റെഡ്ഢിയുടെ വീട്ടിലും കമ്മത്തുള്ള ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ ഗോപാല്‍ റെഡ്ഢിയുടെ വരുമാനം 2022-23 കാലഘട്ടത്തില് 36.6 ലക്ഷത്തില്‍ നിന്നും 71.17 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News