തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചു; വോട്ടിംഗ് 63.94%, പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവ്

തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63.94 ശതമാനം പേര്‍ സമ്മതിദാന അവകാശം ഉപയോഗിച്ചു. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പോളിംഗ് ശതമാനം കുറഞ്ഞത് വിജയ സാധ്യതയെ ബാധിക്കുമെന്ന് ആശങ്കയിലാണ് പാര്‍ട്ടി ക്യാമ്പുകള്‍. അതേസമയം ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ വോട്ടിംഗ് സമാധാനപരമായിരുന്നെന്ന് ചീഫ് ഇലക്ട്രോറല്‍ ഓഫീസര്‍ വികാസ് രാജ് പറഞ്ഞു.

ALSO READ:  മകൾക്കൊപ്പം യുകെയിൽ അവധിയാഘോഷിച്ച് വിരാടും അനുഷ്‌കയും

നിസാമാബാദ് ജില്ലയിലെ ബോധന്‍ ടൗണില്‍ ബിആര്‍എസ് കോണ്‍ഗ്രസ് സംഘര്‍ഷം പൊലീസ് ഇടപെടലില്‍ അവസാനിച്ചു. ഖാനാപൂരിലെ ഇബ്രാഹ്‌മിപട്ടണം മണ്ഡലത്തില്‍ ബിആര്‍എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ചിലരെ അറസ്റ്റ് ചെയ്തു.

ALSO READ:  കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി

2290 സ്ഥാനാര്‍ത്ഥികളാണ് തെലങ്കാനയില്‍ മത്സരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, അദ്ദേഹത്തിന്റെ മകന്‍ കെ.ടി രാമറാവു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ. റേവന്ത് റെഡ്ഢി, ബിജെപി ലോക്‌സഭാ അംഗങ്ങളായ ബന്ദി സഞ്ജയ്കുമാര്‍, ഡി. അരവിന്ദ് എന്നിവരും മത്സരിക്കുന്നുണ്ട്. ബിആര്‍എസ് എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയും പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടിയും സഖ്യത്തില്‍ 111സീറ്റിലും എട്ടു സീറ്റുകളിലും യഥാക്രമം മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 118 സീറ്റിലും സഖ്യമായ സിപിഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന എഐഎംഐഎം ഒമ്പത് സീറ്റുകളിലാണ് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News