പണിമുടക്കി ടെലിഗ്രാം; നിശ്ചലമായി ചാറ്റുകളും മെസ്സേജുകളും

ഇന്ത്യയിൽ പണിമുടക്കി സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. രാത്രി പത്ത് മണിക്ക് ശേഷം മെസ്സേജുകളും ചാറ്റുകളും നിശ്ചലമായ അവസ്ഥയിലാണ് ടെലിഗ്രാം ആപ്പ്. പല ചാറ്റുകളും മെസ്സേജുകളും സെൻഡ് ആവാത്ത സാഹചര്യത്തിലാണ് ആപ്പ് നിശ്ചലമായെന്ന് വ്യക്തമാകുന്നത്. പല ഉപഭോക്താക്കളും ആപ്പ് ലോഗൗട്ട് ചെയ്ത് പോകുകയും ചെയ്തു. ലോഗൗട്ട് ആയവർക്ക് തിരിച്ച് സൈൻ ഇൻ ചെയ്യാനും സാധിച്ചിരുന്നില്ല.

Also Read: ‘വധു വോട്ടറാണ്..!’ വിവാഹദിവസവും വോട്ട് ചെയ്യാനെത്തി നവദമ്പതികൾ

എന്താണ് തകരാറെന്ന് അറിയില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ടെലിഗ്രാം അധികൃതർ അറിയിച്ചു. സെർവറുകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അല്പസമയത്തിന് ശേഷം ടെലിഗ്രാം ആപ്പ് വീണ്ടും പഴയ പടി പ്രവർത്തനയോഗ്യമാകുകയായിരുന്നു.

Also Read: ‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News