വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു; ടെലിഗ്രാമിന് ഇറാഖിൽ നിരോധനം

മെസ്സജിങ് ആപ്പായ ടെലിഗ്രാമിന് ഇറാഖിൽ നിരോധനം. ദേശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയുടെ സമഗ്രത സംരക്ഷിക്കുന്നതിനും വേണ്ടി ടെലിഗ്രാം ആപ്പ് ബ്ലോക്ക് ചെയ്തത്. ഇറാഖ് ടെലികോം മന്ത്രാലയംആണ് ഇക്കാര്യം അറിയിച്ചത്.

also read: ‘ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് മുസ്ലിങ്ങളെ കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവം’; അഭിഭാഷക സുപ്രീംകോടതിയില്‍

ഇറാഖിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് ടെലിഗ്രാം. സന്ദേശമയയ്‌ക്കുന്നതിന് പുറമേ, വാർത്തകളുടെ ഉറവിടമായും ഉള്ളടക്കം പങ്കിടുന്നതിനുമൊക്കെ ആളുകൾ ഈ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

also read: സംസ്ഥാന സര്‍ക്കാറിനും കെ എ എല്ലിനും അഭിമാനം; 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

ചില ടെലിഗ്രാം ചാനലുകളിൽ ഇറാഖികളുടെ പേരുകളും വിലാസങ്ങളും അവരുടെ കുടുംബ വിവരങ്ങളും ഉൾപ്പെടെ വലിയ രീതിയിൽ വ്യക്തിഗത ഡാറ്റയുള്ളതായി സർക്കാർ പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളുടെ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചോർത്തുന്ന പ്ലാറ്റ്‌ഫോമുകൾ പൂട്ടാൻ ടെലിഗ്രാം ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതേസമയം ഈ അഭ്യർത്ഥനകളോട് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News