
ടെലിഗ്രാമിന് ഇന്ത്യയിൽ താത്കാലിക നിരോധനം. നീറ്റ് പുനഃപരീക്ഷാ സാഹചര്യത്തിലാണ് ടെലിഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ചോദ്യപേപ്പർ ചോർച്ച തടയാനാണ് നടപടി.
ഈ മാസം 22 വരെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്. 2000 ലെ ഐടി ആക്ടിലെ സെക്ഷൻ 69 എ പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ നടപ്പിലാക്കിക്കൊണ്ടാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റ് – യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ ക്രമക്കേടുകൾ, കോപ്പിയടി റാക്കറ്റുകൾ, വ്യാജ പേപ്പർ ചോർച്ച എന്നിവ തടയുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
The Government of India has reportedly imposed a temporary restriction on Telegram in connection with concerns over the NEET examination process. The action has been taken as a preventive measure to curb alleged question paper leaks and exam malpractice linked to the NEET-UG.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

