തെലങ്കാന ബിആർഎസിനൊപ്പമോ? ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം വിജയിക്കുമോ ?

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന തെലങ്കാനയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം അന്തിമഘട്ടത്തിലേക്ക്‌. നവംബർ 30നാണ്‌ തെരഞ്ഞെടുപ്പ്‌. ചൊവ്വാഴ്‌ചയാണ് പരസ്യപ്രചാരണം അവസാനിക്കുക. ഞായറാഴ്‌ച പ്രമുഖ നേതാക്കളെല്ലാം പ്രചാരണരംഗത്ത്‌ സജീവമായി. റാലികളിൽ സജീവമായി ഭരണകക്ഷിയായ ബിആർഎസിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും മന്ത്രി കെ ടി രാമറാവുവും പങ്കുചേർന്നു. കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിവിധയിടങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ബിജെപിക്കായി റാലികളിൽ പങ്കെടുത്തു.

കോൺഗ്രസും ബിജെപിയും ബിആർഎസിന്റേത്‌ അഴിമതി ഭരണമാണെന്ന രീതിയിലുള്ള പ്രചാരണമാണ്‌ തെലങ്കാനയിലുടനീളം നടത്തുന്നത്. വും ഇതിനിടയിൽ കോൺഗ്രസ്‌ ഉയർത്തുന്നത് ബിആർഎസും ബിജെപിയുമായി ധാരണയുണ്ടെന്ന ആക്ഷേപമാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് കോൺഗ്രസ് ഇത്തരത്തിലുള്ള പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്.

എന്നാൽ മറുവശത്ത്‌ ബിആർഎസ്‌ ഭരണനേട്ടങ്ങൾ ഉയർത്തികാണിച്ചാണ് പ്രചാരണം നടത്തുന്നത്. ബിആർഎസിന്റെ ഒമ്പതുവർഷ ഭരണമാണ്‌ മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ്‌ കാലത്ത്‌ 200 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ചതും കർഷകർക്ക്‌ ഏക്കറിന്‌ പ്രതിവർഷം 16,000 രൂപ വീതം നൽകുന്ന റെയ്‌ത്തുബന്ധു പദ്ധതിയും ബിആർഎസ്‌ ചൂണ്ടിക്കാട്ടുന്നു. ബിആർഎസിനു അനുകൂലമായ പല വികസനനേട്ടങ്ങൾ തെലങ്കാനയിൽ ഉണ്ടായിട്ടുണ്ട്.

എല്ലാകാലത്തെയും പോലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം തന്നെയാണ്‌ തെലങ്കാനയിലും ബിജെപിയുടെ പിടിവള്ളി. അധികാരത്തിലെത്തിയാൽ മുസ്ലീം സംവരണം നാലു ശതമാനം പിൻവലിക്കുമെന്നും ശേഷം എസ്‌ടി–എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കായി വീതിക്കുമെന്നും അമിത്‌ ഷാ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News