‘ഇപ്പൊ പറഞ്ഞത് കറക്ടായി’തെലങ്കാനയെ ​ഗുജറാത്ത് മോഡലാക്കി രേവന്ത്

2024ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയത് ഏറെ ചർച്ചയായിരുന്നു. തന്റെ മുതിർന്ന ജേഷ്ഠ്യനെന്ന് മോദിയെ രേവന്ത് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. തെലങ്കാന വികസിക്കണമെങ്കിൽ ഗുജറാത്ത് മോഡൽ പിന്തുടരണമെന്നുമാണ് അന്ന് രേവന്ത് വ്യക്തമാക്കിയത്.

രാജ്യത്തെ സാമ്പത്തിക രംഗം ഉയരണമെന്നുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് താൻ കൈകൊടുമെന്നും രേവന്ത് പറഞ്ഞു. അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിനായി പ്രവർത്തിക്കാൻ തെലങ്കാനയും മുന്നിലുണ്ടാകുമെന്നും രേവന്ത് വ്യക്തമാക്കിയിരുന്നു. വികസനങ്ങൾ സാധ്യമാകാത്ത തെലങ്കാന ​ഗുജറാത്ത് മോഡൽ ആണെന്നതിൽ തർക്കമില്ല. രേവന്ത് റെഡ്ഡിയുടെ ആ​ഗ്രഹം ഇത്ര വേ​ഗം നിറവേറുമെന്ന് കരുതിയില്ല.

2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്ന വാ​ഗ്ദാനങ്ങളൊക്കെ ഇപ്പോഴും നിറവേറാതെ കിടക്കുകയാണ്. എന്നാൽ, ഈ അവസരത്തിൽ തന്നെയാണ് കേരള നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തെത്തി പ്രകടന പത്രിക പ്രസിദ്ധീകരിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി തെലങ്കാനയുടെ ക്ഷേമത്തിനായി ആറ്​ ​പദ്ധതികൾ നടപ്പിലാക്കുമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാൽ, അവ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് തെലങ്കാനയിലെ ബിആർഎസ് നേതാവ് കവിത കൽവകുന്ത്ല എക്സിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News