
കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ. കൂടുതൽ പേരുണ്ടോ എന്നത് അടക്കം പരിശോധിക്കണമെന്നും സംസ്ഥാന കേന്ദ്ര ഏജൻസികൾ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ രണ്ടിടത്താണ് ടെലിഫോൺ പോസ്റ്റ് വച്ചത് ഇന്ന് ശ്രദ്ധയിൽപ്പെട്ടത്. ടെലിഫോൺ പോസ്റ്റ് രണ്ട് യുവാക്കൾ ചേർന്ന് മറിച്ചിടുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ALSO READ; ഇങ്ങനെ പോയാൽ ശരിയാവില്ല!കോൺഗ്രസിലെ അനൈക്യത്തിൽ അതൃപ്തി പരസ്യമാക്കി എംകെ മുനീർ
കുണ്ടറ ആറുമുറിക്കടയ്ക്ക് സമീപമാണ് റയിൽവേ പാളത്തിന് കുറുകെ വെച്ച ആദ്യത്തെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. എഴുകോൺ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റുകയുണ്ടായി.രണ്ടാമത്തെ സ്ഥലത്ത് വെച്ചിരുന്ന പോസ്റ്റിൽ ട്രെയിൻ തട്ടിയെങ്കിലും ദരന്തം ഒഴിവായി.
രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ട്.റെയിൽവേ പൊലീസ്, ആർപിഎഫ്, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here