ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു

job-drive

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി.ഡിപ്ലോമയും ഒപ്പം ടെലിവിഷൻ വാർത്താ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രായം നാൽപ്പത് വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 മണി.

ALSO READ: കേരളാ വിനോദസഞ്ചാര വകുപ്പിന്റെ കിഴിലുള്ള കിറ്റ്‌സിൽ എം ബി എ സ്പോട്ട് അഡ്മിഷൻ

എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം. കവറിനു മുകളിൽ “ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേയ്ക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2422275/ 0484 2422068.

ALSO READ: ‘പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം’: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News