തെലുഗു ദേശം പാര്‍ട്ടി സ്ഥാപക വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേരും. വ്യാഴാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നാണ് സൂചന.

വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും പ്രസിഡന്റുമാണ് ശര്‍മിള. ഇന്ന് പാര്‍ട്ടി നേതാക്കളുടെ യോഗം ശര്‍മിള വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പാര്‍ട്ടി ലയനവും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്‌തേക്കും. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും വോട്ടുകളുടെ ഭിന്നിപ്പ് മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചിരുന്നു.

Also Read: ഇനിയും തിരികെ എത്താതെ 9,330 കോടിയുടെ 2000 നോട്ടുകള്‍; കണക്ക് പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നാണ് സൂചന. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് എതിരെ സുപ്രധാന ചുമതലകള്‍ ആന്ധ്രാപ്രദേശില്‍ ഏറ്റെടുത്തേക്കും. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പ്രതിപക്ഷമായ ടി.ഡി.പി. സ്വാധീനം ഉറപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അവസരം ഉപയോഗപ്പെടുത്താനും തിരിച്ചുവരാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ശര്‍മിളയെ കൂടാതെ പത്തോളം വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News