
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമാണ് ജസ്പ്രിത് ബുംറ. തീതുപ്പുന്ന യോർക്കറുകളിലൂടെ ബാറ്റർമാരുടെ പേടിസ്വപ്നമാണ് ബുംറ. ലോകത്തെ ഏതൊരു ബാറ്റിങ് നിരയെയും തകർക്കാൻ ശേഷിയുള്ള ഇന്ത്യൻ ബോളിങ് നിരയിലെ വജ്രായുധമാണ് അദ്ദേഹം. അതുപോലെ തന്നെ സിനിമാ മേഖലയിൽ വലിയ ആരാധക പിന്തുണയുള്ള നടനാണ് തെലുങ്ക സൂപ്പർതാരം രാംചരൺ. ഇരുവരും തമ്മിൽ എന്താണെന്നല്ലേ, പറയാം…
ഒരു ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ നടൻ രാംചരണിന് സംഭവിച്ച ഭീമൻ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ചില കളിക്കാരുടെ പേര് പറഞ്ഞശേഷം അവരെക്കുറിച്ചുള്ള അഭിപ്രായം പറയാൻ അവതാരകൻ രാംചരണിനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് രാംചരൺ നൽകിയ മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം…
സച്ചിൻ ടെണ്ടുൽക്കറെ “ഏറ്റവും ദൈർഘ്യമേറിയ ഇതിഹാസ താരം” എന്നാണ് രാം ചരൺ വിശേഷിപ്പിച്ചത്, എംഎസ് ധോണിയെ “ശാന്തനും കൂളായ കളിക്കാരൻ” എന്നും വിരാട് കോഹ്‌ലിയെ “ഫയർ” എന്നും വിളിച്ചു, രോഹിത് ശർമ്മ “എല്ലാവരുടെയും മനുഷ്യൻ” ആണെന്നാണ് രാംചരണിന്‍റെ അഭിപ്രായം. എന്നാൽ അവതാരകൻ അവസാനമായി ചോദിച്ചത് ജസ്പ്രിത് ബുംറയെക്കുറിച്ചാണ്. ഇതിന് മറുപടിയായി രാംചരൺഅബദ്ധത്തിൽ അദ്ദേഹത്തെ ഒരു ഫുട്ബോൾ കളിക്കാരനായി പരാമർശിക്കുകയായിരുന്നു. ഇതോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി. നിരവധി പേർ രാംചരണിനെ ട്രോളിയും വീഡിയോ മീം ആക്കിയും രംഗത്തെത്തി.
Also Read- ചിയർലീഡർമാരെ അപമാനിച്ച് ക്രിക്കറ്റ് ആരാധകർ; സംഭവം ലഖ്‌നൗ-പഞ്ചാബ് മത്സരത്തിനിടെ
ഇതോടെയാണ് താരം ജസ്പ്രിത് ബുംറയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ബുംറയെ ഒരു ഫുട്ബോൾ കളിക്കാരനാണെന്ന് തെറ്റായി പരാമർശിച്ചതിന് താൻ മാപ്പ് പറയുന്നതായി സോഷ്യൽ മീഡിയയിലൂടെ രാംചരൺ വ്യക്തമാക്കി. “ചിലപ്പോഴൊക്കെ പേരുകൾ പറയുമ്പോൾ എനിക്ക് മറവി സംഭവിക്കാറുണ്ട്”- രാംചരൺ എക്സ് പോസ്റ്റിൽ എഴുതി. ‘ബുംറയോട് ക്ഷമ ചോദിക്കുന്നു, ഒട്ടനവധി കാണികളുടെ മുന്നിൽ നിന്നപ്പോൾ സംഭവിച്ചുപോയ ഒരു പിഴവായിരുന്നു അതെന്നും ബുംറ പറയുന്നു.
Uff… I’m genuinely so forgetful with names sometimes.
Apologies to @Jaspritbumrah93 Ji for the mix-up – it was a genuine human error in the middle of all the excitement and the crowd 🙏🏼
I truly respect you and I am a huge fan of your game. You make every Indian feel proud when…
— Ram Charan (@AlwaysRamCharan) May 23, 2026
ബുംറ നിരാശപ്പെടുത്തിയ ഐപിഎൽ
അതേസമയം ഇത്തവണ ഐപിഎലിൽ നിരാശാജനകമായ പ്രകടനമാണ് ബുംറ നടത്തിയത്. ഈ സീസണിൽ 32 കാരനായ ജസ്പ്രീത് ബുംറയുടെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു. 13 മത്സരങ്ങളിൽ നിന്ന് 102.50 ശരാശരിയോടെ നാല് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം നേടിയത്, 8.37 ആണ് ബുംറയുടെ ഇക്കണോമി റേറ്റ്. ഇത് മുംബൈ ഇന്ത്യൻസിന്‍റെ പ്രകടനത്തെയും സാരമായി ബാധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

