‘അവസാനമായി ഒരു സിനിമ കണ്ട് ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് ഓര്‍മയില്ല’; ഈ മലയാളം ചിത്രത്തെ പ്രശംസിച്ച് മഹേഷ് ബാബു

തെലുങ്കില്‍ തരംഗം തീര്‍ത്ത് മുന്നേറുക്കുകയാണ് മലയാള ചിത്രം ‘പ്രേമലു’. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ഇതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് മഹേഷ് ബാബു അഭിപ്രായം രേഖപ്പെടുത്തിയത്. ഒരു സിനിമ കണ്ട് ഇത്രയധികം ചിരിക്കുന്നത് എപ്പോഴാണെന്ന് ഓര്‍മയില്ല എന്നാണ് താരം എക്‌സില്‍ കുറിച്ചത്. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയ എസ്എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

ALSO READ: മലയാള സിനിമയില്‍ വമ്പന്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്; കടത്തിവെട്ടാനുള്ളത് ഇനി ഈ ഒരു ചിത്രത്തെ മാത്രം

“പ്രേമലുവിനെ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് കാർത്തികേയന് നന്ദി നന്നായി ആസ്വദിച്ചു…. അവസാനമായി ഒരു സിനിമ കണ്ട് ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. കുടുംബത്തിന് മുഴുവൻ സിനിമ ഇഷ്ടപ്പെട്ടു. ഗംഭീര പ്രകടനമായിരുന്നു എല്ലാ യുവതാരങ്ങളുടേയും. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ” ഇങ്ങനെ മഹേഷ് ബാബു കുറിച്ചു.

ALSO READ: വമ്പന്‍ താരങ്ങള്‍ക്ക് ‘ഒപ്പം’ നസ്ലെന്‍; തമിഴിലും ഹിറ്റടിക്കാന്‍ പ്രേമലു

ഗിരീഷ് എ.ഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഫെബ്രുവരി 9-നാണ് പ്രേമലു റിലീസ് ആയത്.

നസ്‌ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

അജ്മൽ സാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും കലാ സംവിധാനം വിനോദ് രവീന്ദ്രനും കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണനും മേക്കപ്പ് റോണക്സ് സേവ്യറും ആക്ഷൻ ജോളി ബാസ്റ്റിനും ആണ്. ശ്രീജിത്ത് ഡാൻസിറ്റി കൊറിയോഗ്രഫിയും സേവ്യർ റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറായും എഗ് വൈറ്റ് വിഎഫ്എക്സ് വി എഫ് എക്സും നിർവഹിച്ചു. ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News