ബാവുമയ്ക്ക് പരുക്ക്; കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റനാകും

temba-bavuma-keshav-maharaj-sa-vs-zim

സിംബാബ്‌വെക്കെതിരായ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ കേശവ് മഹാരാജ് നയിക്കും. പരുക്ക് കാരണം ക്യാപ്റ്റന്‍ ടെംബ ബാവുമയെ ഒഴിവാക്കിയതാണ് കാരണം. അടുത്ത ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.

കഴിഞ്ഞയാഴ്ച ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യു ടി സി) ഫൈനലില്‍ ആണ് ബാവുമക്ക് ഹാംസ്ട്രിങ് സ്‌ട്രെയിൻ വന്നത്. ഇതിൽ നിന്ന് ബാവുമ ഇതുവരെ മുക്തനായിട്ടില്ല. പരുക്കിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ കൂടുതല്‍ സ്‌കാനുകള്‍ നടത്തും. ബാവുമയ്ക്ക് മത്സരത്തിന്റെ മൂന്നാം ദിവസമാണ് പരിക്കേറ്റത്. ബാറ്റിങ് തുടരരുതെന്ന് ഫിസിയോ നിര്‍ദേശിച്ചിരുന്നു.

Read Also: ജയ്‌സ്വാളിന് സെഞ്ചുറി; അര്‍ധ സെഞ്ചുറിയുമായി ഗില്ലും, ലീഡ്‌സില്‍ ഇന്ത്യന്‍ മുന്നേറ്റം

എന്നാൽ, ഇത് അദ്ദേഹം ലംഘിച്ചു. മാര്‍ക്രാമുമായി കൂടിയാലോചിച്ച ശേഷം വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നതിന്റെ വേഗത കുറയ്ക്കാന്‍ തീരുമാനമായി. ബാവുമ തന്റെ ഇന്നിങ്സ് പുനരാരംഭിക്കുകയും ആ ദിനം അവസാനം വരെ കളിച്ച് ദക്ഷിണാഫ്രിക്കക്ക് വിജയം ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹം 66 റണ്‍സ് നേടി മാർക്രാമിന് കരുത്തായി. മാര്‍ക്രം, കാഗിസോ റബാഡ ഉള്‍പ്പെടെ നിരവധി കളിക്കാർക്ക് വിശ്രമമാണ്. ഇതിനാൽ ടീമില്‍ അഞ്ച് പുതുമുഖക്കാരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News