മുംബൈയിൽ താപനില 36.7 ഡിഗ്രി; കൊടുംചൂടിൽ മഹാനഗരം 

മുംബൈയിൽ ഞായറാഴ്ചയും കൊടുംചൂട് തുടർന്നു. പരമാവധി താപനില 36.7 ഡിഗ്രിയായി ഉയർന്നു. സാധാരണ താപനിലയെക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. വാരാന്ത്യത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥയാണ് നഗരത്തിൽ സംജാതമായത്. വരും ദിവസങ്ങളിൽ മുംബൈയിലെ താപനില 38 ഡിഗ്രിയിലേക്ക് കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

വരും ദിവസങ്ങളിലും ചൂടിന് ശമനം ഉണ്ടാകാനുള്ള സാധ്യതകൾ കുറവാണെന്നാണ് കാലാവസ്ഥകേന്ദ്രം പറയുന്നത്. പകൽ ചുട്ടുപൊള്ളുന്ന നിലയിലേക്ക് താപനില ഉയർന്നതോടെ പുറത്തിറങ്ങി നടക്കുന്ന ജനങ്ങൾക്ക് മാറിയ കാലാവസ്ഥ അസഹ്യമായി. അതെ സമയം രാത്രിയിലെ താപനില താരതമ്യേന തണുത്തതായാണ് തുടരുന്നത്. പടിഞ്ഞാറൻ തീരത്ത് ഉണ്ടായിട്ടുള്ള ആന്റിസൈക്ലോൺ അവസ്ഥയാണ് താപനില വർധനവിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

also read: ചൂട് കൂടുന്നു; സ്വീകരിക്കേണ്ട മുൻകരുതലുകൾ പങ്കുവെച്ച് മുഖ്യമന്ത്രി

2020-ന് ശേഷം ഇതാദ്യമാണ് ഫെബ്രുവരിയിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്നത്. 2020 ഫെബ്രുവരിയിൽ മുംബൈയിൽ താപനില 38.4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. മുംബൈയിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസം 1966- ലായിരുന്നു. അന്ന് താപനില 39.5 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News