സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Also Read: സ്റ്റാറ്റസില്‍ ഇനി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഇടാം; പുതിയ പരിഷ്‌കാരവുമായി വാട്‌സ്ആപ്പ്

പാലക്കാട് ജില്ലയില്‍ മാര്‍ച്ച് 19 മുതല്‍ 21 വരെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നാണു മുന്നറിയിപ്പ്.

ഉയര്‍ന്ന താപനില നിരവധി ആളുകളില്‍ വിവിധ തരത്തിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നതിനാല്‍ ആവശ്യമായ സമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here