നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

LORRY TEMPO ACCIDENT

ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സാധനങ്ങൾ കൊണ്ട് വന്ന ടെംമ്പോ ട്രാവലർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ടെംമ്പോ ട്രാവൽ യാത്രക്കാരനായ ആളാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.

നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെമ്പോ ട്രാവലർ. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ലോറിയുടെ പുറകിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ടെംമ്പോ ടാവലറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പേരാണ് യാത്ര ചെയ്തിരുന്നത്.

ALSO READ: വണ്ടി ഓടില്ല; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്

വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ലോറി നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിയ്ക്കാൻ പോയ നേരത്താണ് അപകടം ഉണ്ടായത്. കിളിമാനൂർ പൊലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News