കര്‍ഷക സമരം; ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ല, അതിര്‍ത്തിയില്‍ തുടരും

ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ലെന്ന് ചില കര്‍ഷക നേതാക്കള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ തീരുമാനം കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും എന്ന് കര്‍ഷക നേതാക്കള്‍.

ALSO READ:  ‘വന്തിട്ടെന്ന് സൊൽ’, ജയിലർ 2 സംഭവിക്കുന്നു? പ്രധാന താരത്തിന്റെ വെളിപ്പെടുത്തൽ: കാമിയോ വിട്ട് കളം നിറയാൻ മോഹൻലാൽ?

കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും. എഫ്‌ഐആര്‍ പോലും കേസില്‍ രജിസ്റ്റര്‍ ചെയ്തില്ല, യുവ കര്‍ഷകന് നീതി നേടിയെടുക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരും. കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ALSO READ: ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റണം; വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍

നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒരു കോടി സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കര്‍ഷകന്റെ കുടുംബവും നിഷേധിച്ചു , ആദ്യം വേണ്ടത് എഫ്‌ഐആര്‍ ആണെന്നാണ് ഇവരുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here