കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജീവനക്കാരുടെ പുതിയ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, പകരം നിയമനം, തുടങ്ങിയ എല്ലാ നടപടികള്‍ക്കും സര്‍ക്കാര്‍ താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ മൂന്നു മാസത്തേക്കാണ് പൊതുമേഖലയിലെ മുഴുവന്‍ നിയമന നടപടികളും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

READ ALSO:വീടിനുള്ളില്‍ അതിക്രമിച്ച് കയറി, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലമ്പുഴയിലെ ബാബു

കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹ്‌മദ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു മേഖല സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാര്‍ച്ച് അഞ്ചു വരെ കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

READ ALSO:ഐ.സി.ടി അക്കാദമിയുടെ ആറുമാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News