ബിജെപി എംപിയുടെ വീട്ടില്‍ പത്ത് വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

ബിജെപി എംപിയുടെ വീട്ടില്‍ പത്ത് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസം ബിജെപി എംപിയുടെ വീട്ടിലാണ് പത്തു വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read- സുഹൃത്തിനെ എസ്‌ഐ അടിച്ച് കൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ബിജെപി എംപി രാജ്ദീപ് റോയിയുടെ വീട്ടു ജോലിക്കാരിയുടെ മകനാണ് മരിച്ചത്. രണ്ടര വര്‍ഷം മുന്‍പാണ് ഇവര്‍ രണ്ടു മക്കള്‍ക്കൊപ്പം ജോലിക്ക് എത്തിയത്. അന്ന് മുതല്‍ എം പിയുടെ വീട്ടില്‍ തന്നെയാണ് ഇവരുടെ താമസം.

also read- അന്യജാതിക്കാരനെ പ്രണയിച്ചു, ഉത്തര്‍പ്രദേശില്‍ 17കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വിഷയത്തില്‍ എംപി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News