ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ്; ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ്  നിര്‍മ്മിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്ക്കരിക്കാന്‍ കഴിയുന്ന പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.48.56 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബ്രഹ്മപുരത്ത് നിലവിലെ പ്ലാന്‍റ് പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ പുതിയ പ്ലാന്‍റ് സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്ക്കരിക്കാന്‍ കഴിയുന്ന പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
രൂപകല്പന മുതല്‍ പ്ലാന്‍റ് നിര്‍മ്മിക്കുക,കമ്മീഷന്‍ ചെയ്യുക,5 വര്‍ഷക്കാലം പ്രവര്‍ത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക എന്നതുള്‍പ്പടെയുള്ള കരാറിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.പ്ലാന്‍റ് നിര്‍മ്മാണത്തിന് 39.49 കോടി രൂപയും, 5 വര്‍ഷം പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി9.07 കോടി രൂപയുമാണ് കണക്കാക്കുന്നത്.
ഈ മാസം 25നുള്ളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.രാജ്യത്ത് സമാന  പദ്ധതികള്‍ നടപ്പാക്കി 5 വര്‍ഷത്തെ പരിചയം വേണം,പ്രതിവര്‍ഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്ത് പരിചയമുണ്ടാകണം,മാലിന്യം സംസ്ക്കരിച്ച് വളമാക്കി മാറ്റുകയും വില്‍ക്കുകയും ചെയ്ത് പരിചയംവേണം എന്നതുള്‍പ്പടെയാണ് ടെന്‍ഡറിലെ വ്യവസ്ഥകള്‍.
സംയുക്ത സംരംഭങ്ങളെയും കണ്‍സോര്‍ഷ്യങ്ങളെയും പരിഗണിക്കുന്നുണ്ട്.കരാറില്‍ ഒപ്പുവെച്ച് 8 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 9 മാസത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കുകയും വേണമെന്നും ടെന്‍ഡര്‍ വ്യവസ്ഥയിലുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News