ആ വൻമരം വീണു; ഇതിഹാസ താരത്തെ കാത്തിരിക്കുന്നത് എന്ത്?

ലോക ടെന്നീസ് റാങ്കിംഗിൽ നിന്നും ആദ്യ പത്തിൽ നിന്നും പുറത്തായി റാഫേൽ നദാൽ. 2005 ഏപ്രിലിൽ ആദ്യമായി  ആദ്യ പത്തിൽ കടന്ന ശേഷം  ഇതുവരെയും അത് നിർത്തിയ താരത്തിന് റാങ്കിംഗിൽ തിരിച്ചടി നേരിടുകയാണ്. റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജ്യോക്കോവിച്ച് എന്നിവർ രണ്ടു പതിറ്റാണ്ടോളം ഭരിച്ച കോർട്ടിൽ ഇനി ജോക്കാവിച്ച് മാത്രമാണ്  ആദ്യ 10ൽ കൂടുതൽ കരുത്തോടെ അവശേഷിക്കുന്നത്.

നദാൽ പിന്നെയും കടുത്ത പോരാട്ടം കാഴ്ചവെച്ച് പല റെക്കോർഡുകളും നേടുമ്പോൾ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡ് നൊവാക് ജോക്കോവിച്ചിനൊപ്പം  പങ്കിടുന്ന താരം കൂടിയാണ് നദാൽ. സ്പെയിൻകാരനായ നദാലിൻ്റെ പിൻഗാമിയായി സ്വന്തം നാട്ടുകാരൻ  കാർലോസ് അൽകാരസ് പകരമെത്തിയതോടെ ഗ്ലാമർ പദവികളിലും താരം പിന്നിലാണ്.

ഇന്ത്യൻ വെൽസ് കിരീടത്തോടെ അൽകാരസാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്ന റെക്കോർഡുള്ള ജോക്കോവിച്ചിന് കടുത്ത വെല്ലുവിളി ഉയർന്നുന്നതും നിലവിൽ അൽകാരസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News