‘അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ ഗോപികയുടെ മാർക്ക് കണ്ട് ഒരു നാട് മുഴുവൻ വിതുമ്പി’, അവളുണ്ടായിരുന്നെങ്കിൽ…

പയ്യോളിയിൽ മക്കൾക്ക് വിഷം നൽകി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ നടുക്കിയ ഒന്നായിരുന്നു. ഇപ്പോഴിതാ ആ മരണങ്ങളെക്കാൾ വേദനയുണർത്തുന്ന മറ്റൊരു വാർത്തയാണ് ഇത് സംബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്എസ്എൽസി ഫലത്തിൽ അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ മാർക്കും പുറത്തു വന്നിരുന്നു. ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് പെൺകുട്ടിക്ക് ലഭിച്ചത്.

ALSO READ: ‘വിദ്യാഭ്യാസത്തിൻ്റെ വില ലോകത്തോട് വിളിച്ചു പറയാൻ നിൻ്റെ ഈ വിജയം ഞാൻ ഉപയോഗിക്കുന്നു, എന്നേക്കാൾ വളരൂ’, മകൻ്റെ പത്താം ക്ലാസ്‌ വിജയത്തിൽ പൊലീസുകാരൻ്റെ കുറിപ്പ്

മാർക്ക് പുറത്ത് വന്നതോടെ വലിയ സങ്കടത്തിലാണ് ഗോപികയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. അവൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എത്ര സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകും എന്നാണ് നാട്ടുകാരിൽ പലരും ചോദിക്കുന്നത്. എസ്എസ്എൽസി പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി അച്ഛൻ കൊലപ്പെടുത്തിയത്. ശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗോപികയുടെ അമ്മ നേരത്തേ മരണപ്പെട്ടിരുന്നു.

ALSO READ: ‘സൗജന്യനിരക്കിൽ കണ്ണൂരിനെ കാത്ത ഡോക്ടർ’, ‘ആരോഗ്യം സമ്മതിക്കുന്നില്ല’, വീടിന് മുന്നിൽ ബോർഡ് സ്ഥാപിച്ചു, രൈരു ഗോപാൽ പരിശോധന നിർത്തുന്നു

അതേസമയം, 720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. മികച്ച വിജയം തന്നെ ഈ സ്‌കൂൾ കൈവരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News