ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് കരസേന ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൂഞ്ചില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്.

READ ALSO:പോക്കറ്റടിക്കാരന്‍ പരാമര്‍ശം; രാഹുലിനെതിരെ നടപടി സ്വീകരിക്കാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കഴിഞ്ഞ മാസം രജൗരിയിലെ കലക്കോട്ടില്‍ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലിലും മെയിലുമായി പത്ത് സൈനികരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

READ ALSO:കേരള മീഡിയ അക്കാദമി വാര്‍ത്താവതരണ മത്സരം; ജനുവരി 10 വരെ അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News