
ജമ്മുകശ്മീരില്‍ ഭീകരാക്രമണം. പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ ഒരാൾ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബൈസരന്‍ പര്‍വത മേഖലയിലാണ് വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പരുക്കേറ്റവര്‍ മൂന്ന് പ്രദേശവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണെന്ന് സൈന്യം അറിയിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും സൈന്യം അറിയിച്ചു.
Read Also: ‘ഹിന്ദുക്കൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക പോളിംഗ് ബൂത്ത് വേണം’; ബംഗാളിൽ വർഗീയത ആളിക്കത്തിച്ച് ബിജെപി
ബൈസരന്‍ പര്‍വതത്തിന് മുകളിലെ പുൽത്തകിടി ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായത്. നടന്നോ കുതരിപ്പുറത്തോ മാത്രമേ ഈ ഭാഗത്തേക്ക് എത്താനാകൂ. കാടുകൾക്കും കണ്ണാടി പോലുള്ള വെള്ളം നിറഞ്ഞ തടാകങ്ങൾക്കും പുൽത്തകിടികൾക്കും പേരുകേട്ട പ്രമുഖ വിനോദസഞ്ചാര പ്രദേശമാണ് പഹൽഗാം.
#BreakingNews
— Upma Sharma (@UpmaSharma2608) April 22, 2025
A terrorist attack has been reported in #Pahalgam, #Kashmir. A female #tourist contacted the Kashmir Police PCR, claiming that terrorists opened fire on their group.Reports suggest 6-7 other tourists may also be injured pic.twitter.com/jkqYaTPhmm

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here