
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നൈജറിലെ ഡോസോ മേഖലയിലെ ജോലിസ്ഥലത്ത് നടന്ന ഭീകരാക്രമണത്തിലാണ് ഇന്ത്യക്കാർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) യാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെയാൾ ദക്ഷിണേന്ത്യക്കാരൻ ആണെന്നും കൃഷ്ണൻ എന്നാണ് പേരെന്നും മാത്രമേ വിവരമുള്ളു. മറ്റൊരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കശ്മീർ സ്വദേശിയായ രഞ്ജിത് സിങ്ങിനെയാണ് ഭീകരവാദികൾ തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആക്രമണം നടന്നതായി നൈജറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നൈജറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. നൈജറിന്‍റെ തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ഡോസോ സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ്‌റെയില്‍ ലൈറ്റിംഗ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയിലെ ജീവനക്കാർക്ക് നേരെയായിരുന്നു ആക്രമണം. ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർക്ക് നേരെയാണ് ആദ്യം വെടിവെപ്പുണ്ടായത്. തുടർന്നാണ് ജീവനക്കാരെയും ആക്രമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

