
എലോൺ മസ്‌കിന് പകരം ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് ആളെ കണ്ടെത്തുന്നതിനായി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്ന് ടെസ്‌ല. കമ്പനി ബോർഡ് കഴിഞ്ഞ മാസം മസ്‌കിന് പകരക്കാരനെ തിരയാൻ തുടങ്ങിയതായി വാൾസ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയോടാണ് ടെസ്ലയുടെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ തന്റെ ജോലിയിൽ മസ്‌ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ടെസ്‌ലയുടെ ഓഹരി വില ഇടിയുന്നതിലും ഉള്ള നിരാശയാണ് ഇതിന് കാരണമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തത്.
ALSO READ: മനസില്ലാ മനസോടെ! യുഎസുമായുള്ള ധാതുവിഭവ കരാറില്‍ യുക്രെയ്ൻ ഒപ്പുവെച്ചു
എന്നാല്‍ ഈ റിപ്പോര്‍ട്ട് “തികച്ചും തെറ്റാണ്” എന്നാണ് ടെസ്‌ലയുടെ പ്രതികരണം. വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് “പത്രപ്രവർത്തനത്തിന് അപമാനം” ആണെന്ന് മസ്കും എകസില്‍ കുറിച്ചു.
ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌ക് ആണെന്നും വരാനിരിക്കുന്ന ആവേശകരമായ വളർച്ചാ പദ്ധതി തുടർന്നും നടപ്പിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് വളരെയധികം ആത്മവിശ്വാസമുണ്ട് എന്നുമാണ് ടെസ്‌ല ചെയർപേഴ്‌സൺ റോബിൻ ഡെൻഹോം മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്.
കഴിഞ്ഞയാഴ്ച, വരുമാനത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസ് കോളിൽ “ഞാൻ എന്റെ കൂടുതൽ സമയം ടെസ്‌ലയ്‌ക്കായി നീക്കിവയ്ക്കും” മിസ്റ്റർ മസ്‌ക് പറഞ്ഞു, ട്രംപ് ഭരണകൂടത്തിലുള്ള പങ്ക് “ഗണ്യമായി” വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

