ഇന്ത്യയിലേക്കുള്ള എൻട്രി ഉടൻ; 37 ലക്ഷം മാസവാടകയിൽ വെയർഹൗസിന് സ്ഥലമെടുത്ത് ടെസ്ല

tesla india

മാസങ്ങൾ നീണ്ട ചർച്ചകൾക്കും തയാറെടുപ്പുകൾക്കും ശേഷം ഇന്ത്യയിലേക്ക് വരാനൊരുങ്ങി ഇലോൺ മസ്കിന്റെ വാഹന നിർമാണക്കമ്പനി ടെസ്‌ല. മുംബൈയിൽ വെയർഹൗസ് നിർമാണത്തിനായി 24,565 ചതുരശ്രയടി സ്ഥലം പാട്ടത്തിനെടുത്തു. മുംബൈയിൽ അന്താരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളുടെ കേന്ദ്രമായ ബാന്ദ്ര – കുർള കോംപ്ലക്സിൽ കാർ ഷോറൂം തുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഈ ഷോറൂമിന്റെ അടുത്തായിട്ടുള്ള കുർള വെസ്റ്റിലെ ലോധ ലോജിസ്റ്റിക്സ് പാർക്കിലാണ് കമ്പനി വെയർ ഹൗസ് നിർമിക്കുന്നത്.

അഞ്ചു വർഷത്തേക്ക് പ്രതിമാസം 37.53 ലക്ഷം രൂപ വാടക നൽകിയാണ് വെയർ ഹൗസിനുള്ള സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്നത്. ബാന്ദ്ര – കുർള കോംപ്ലക്സിന് സമീപം തന്നെ മൂന്ന് ലക്ഷം മാസവാടകയിൽ ടെസ്ലക്കായുള്ള ഓഫീസ് മുറിയും വാടകക്ക് എടുത്തിട്ടുണ്ട്.

ALSO READ; കെഎസ്ആർടിസി ബസുകൾ എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

മുംബൈ, ദില്ലി എന്നിവിടങ്ങളിൽ ഓഫീസ് സ്‌പേസിനൊപ്പം സ്റ്റാഫ് അംഗങ്ങളെയും ടെസ്ല റിക്രൂട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ടെസ്ല ഇവികളായിരിക്കും ഇന്ത്യയിൽ വിൽക്കുക. ഇന്ത്യയിൽ വാഹന നിർമാണം നടത്താൻ ടെസ്ലക്ക് ഉടനെയൊന്നും പദ്ധതിയില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വിൽപനക്കായി കമ്പനി ഏത് മോഡലാണ് എത്തിക്കുക എന്നതിനെ സംബന്ധിച്ചും നിലവിൽ വ്യക്തതയില്ല. മോഡൽ വൈ, മോഡൽ 3 എന്നീ കാറുകൾ വരുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കമ്പനി സ്ഥിരീകരിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News