
ഇന്ത്യൻ വിപണിയിൽ ടെസ്‌ലയുമായി ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ഇലോണ്‍ മസ്‌ക്. മസ്കിന് വേണ്ടി ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 20 ശതമാനത്തില്‍ താഴെയായാണ് തീരുവ കുറക്കുക. ഇതിനു ശേഷം ടെസ്‌ലക്ക് എത്ര വിലയുണ്ടാകുമെന്നാണ് കാർ പ്രേമികളുടെ ചോദ്യം. അതിന് ഏകദേശ ഉത്തരമായിട്ടുണ്ട്.
നിലവില്‍, യു എസിലെ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡല്‍ 3യുടെ വില ഫാക്ടറി തലത്തില്‍ തന്നെ ഏകദേശം 35,000 യുഎസ് ഡോളര്‍ (ഏകദേശം 30.4 ലക്ഷം രൂപ) വരും. ഇന്ത്യയില്‍ ഇറക്കുമതി തീരുവയില്‍ 15- 20 ശതമാനത്തിന്റെ കുറവ് ആണ് പ്രതീക്ഷിക്കുന്നത്. റോഡ് നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയ അധിക ചെലവുകള്‍ കൂട്ടിയാൽ, ഓണ്‍- റോഡ് വില ഏകദേശം 40,000 യുഎസ് ഡോളര്‍ വരും. അതായത്, ടെസ്‌ലയുടെ ഏറ്റവും വിലകുറഞ്ഞ കാറിന് ഏകദേശം 35 മുതല്‍ 40 ലക്ഷം രൂപ വരെ ഇന്ത്യയിൽ വില വരും. ആഗോള മൂലധന വിപണി കമ്പനിയായ സി എല്‍ എസ് എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആണിത്.
മഹീന്ദ്ര XEV 9e, ഹ്യുണ്ടായി ഇ- ക്രെറ്റ, മാരുതി സുസുക്കി ഇ- വിറ്റാര തുടങ്ങിയ ആഭ്യന്തര ഇ വി മോഡലുകളേക്കാള്‍ 20- 50 ശതമാനം ഉയര്‍ന്ന വില വരും ടെസ്‌ല മോഡല്‍ 3ക്ക്. അതിനാൽ, ഇന്ത്യന്‍ ഇ വി വിപണിയെ ടെസ്‌ല കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here