ഇന്ത്യയില്‍ ഷോറൂം സ്‌പേസിനായി ടെസ്ല; ചര്‍ച്ചകള്‍ വമ്പന്മാരുമായി

ഇലോണ്‍ മസ്‌കിന്റെ ടെസ്ല, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സായ ഡിഎല്‍എഫ്, മേക്കര്‍ മാക്‌സിറ്റി എന്നിവയുമായി ചര്‍ച്ചകള്‍ നടത്തി. വമ്പന്‍ സ്ട്രീറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ ഷോറൂം സ്‌പേസിനായി ഓരോരുത്തരെയും സമീപിക്കുകയാണ് ടെസ്ല. നിലവില്‍  ദില്ലി, മുംബൈ എന്നിവിടങ്ങളാണ് ടെസ്ല ഷോറൂമുകള്‍ക്കായി പരിഗണിക്കുന്ന പ്രദേശങ്ങള്‍.

ALSO READ:  കേന്ദ്രസര്‍വീസില്‍ 827 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30

മസ്‌ക് ഈ മാസം 22ന് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ഇന്ത്യ സന്ദര്‍ശം മസ്‌ക് മാറ്റിവെച്ചെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്.

മൂവായിരം മുതല്‍ നാലായിരം സ്വകയര്‍ ഫീറ്റ് വരെയുള്ള ഷോറൂം സ്‌പേസാണ് ടെസ്ല ആവശ്യപ്പെടുന്നത്. എവിടെയാണോ ലൊക്കേഷന്‍ അതിനനുസരിച്ചാണ് വാടക തീരുമാനിക്കുക. അതേസമയം ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഡിഎല്‍എഫ് തയ്യാറായിട്ടില്ല.

ALSO READ: നൈസാണ് നൈസ് പത്തിരി; രാവിലെ കിടിലന്‍ അരിപ്പത്തിരി തയ്യാറാക്കിയാലോ ?

അതേസമയം ഡിഎല്‍എഫ് ഇപ്പോള്‍ കൊണാട്ട് പ്ലേസിലെ ക്യാപിറ്റോള്‍ പോയിന്റില്‍ പോര്‍ഷേയ്ക്കും ഗുരുഗ്രാമിലെ ഡിഎല്‍എഫ് സൈബര്‍ ഹബ് കിയക്കും പാട്ടത്തിന് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News