
അമേരിക്കന്‍ ഇവി നിര്‍മാണ കമ്പനിയായി ടെസ്ല മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് ബിസിനസ് ഡിസ്ട്രിക്ടില്‍ നാലായിരം സ്‌ക്വയര്‍ ഫീറ്റ് ഇടമാണ് തങ്ങളുടെ ആദ്യത്തെ ഷോറൂമിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കമ്പനി അധികൃതര്‍ പുറത്തുവിട്ടത്.
ALSO READ: ഭാര്യയുമായുള്ള വഴക്കിനിടെ ഇടപെട്ടു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്‍; സംഭവം യുപിയില്‍
ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനി 35 ലക്ഷത്തിലധികം രൂപയാണ് ഈ സ്ഥലത്തിനായി വാടക കൊടുക്കേണ്ടത്. പാര്‍ക്കിംഗ് ലോട്ടുകള്‍ എന്നിവയടക്കമുള്ള ഏരിയയാണിത്. സിആര്‍ഇ മെട്രിക്‌സാണ് ഇതിന്റെ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. കാലങ്ങളായി വാഹനപ്രേമികള്‍ കാത്തിരുന്ന കാര്യമാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. രേഖകള്‍ അനുസരിച്ച് ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം ഉയര്‍ന്ന് അഞ്ച് വര്‍ഷത്തേക്കുള്ള മാസവാടക നാല്‍പ്പത്തിമൂന്ന് ലക്ഷം വരെ ഉയര്‍ന്നേക്കാം എന്നാണ് സൂചിപ്പിക്കുന്നത്.
കോംപ്ലക്‌സിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഷോറൂം. ഇത് ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യ സ്റ്റോറിന് സമീപമാണ്. യൂണിവിക്കോ പ്രോപര്‍ട്ടീസില്‍ നിന്നാണ് ഇത് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ടെസ്ലയും യൂണിവിക്കോയും രേഖയില്‍ ഒപ്പുവച്ചത്. തുടക്കത്തില്‍ വാടകയില്‍ ചതുരശ്ര അടിക്ക് പ്രതിമാസ വാടക 881 രൂപയാണ്. ഇതിന് പുറമേ 2.11 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെന്നും രേഖകള്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here