
“എക്സ്പീരിയൻസ് സെന്റർ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റോറാണ് ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സ്റ്റോർ. ജൂലൈ 15 നാണ് ടെസ്‌ല ഷോറൂം ഉദ്ഘാടനം ചെയ്യുന്നതെന്ന് കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കാണ് ഇതിലൂടെ തിരശീല വീഴുന്നത്.
ALSO READ – വില 44990 രൂപ, റേഞ്ച് 92 കി.മി; ഹീറോ ഇ-സ്‌കൂട്ടര്‍ പെട്ടന്ന് സ്വന്തമാക്കിക്കോ
ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച്, ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റുമതി നടത്തിയിട്ടുണ്ട്. രാജ്യത്തിൻറെ വ്യാവസായിക തലസ്ഥാനമായ ബാന്ദ്രയിലാണ് ടെസ്‌ലയുടെ ആദ്യ ഷോറോമിന് തുടക്കമാകുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി കമ്പനിയുടെ വിപുലമായ ലോബിയിങിന് ശേഷമാണ് ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നത്.
“ടെസ്‌ല ഷോറൂമുകൾ ആരംഭിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. അവർക്ക് ഇന്ത്യയിൽ ഉൽപ്പാദനത്തിൽ താൽപ്പര്യമില്ല,” കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമി കഴിഞ്ഞ മാസം എഎൻഐയോട് പറഞ്ഞു. എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നതിനായി സിഇഒ ഇലോണ്‍ മസ്‌ക് എത്തിയേക്കുമോ എന്നുള്ള ഊഹങ്ങൾക്ക് ഇതുവരെ ഒദ്യോഗിക മുന്നറിയിപ്പ് ലഭിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

