ടെസ്ല ഇന്ത്യയിലേക്ക്! ലിങ്ക്ഡ് ഇന്‍ പേജില്‍ പരസ്യം!

ഒടുവില്‍ ആ പരസ്യത്തിലൂടെ അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞു. ടെസ്ല ഇന്ത്യയിലേക്ക് എത്തുമെന്ന് വ്യക്തമാക്കുന്ന പരസ്യം ലിങ്ക്ഡ് ഇന്നിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്ല എത്തുന്നത് കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണിത്. 13 തസ്തികകളിലേക്കാണ് ടെസ്ല ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി എന്ന് വ്യക്തമാക്കുന്നതാണ് ടെസ്ല നിയമന നടപടികളിലേക്ക് കടക്കുന്നുവെന്ന വിവരം. ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം ഇന്ത്യയിലേക്കെത്താന്‍ മടിച്ച് നിന്ന ടെസ്ല ഇനി ഇന്ത്യന്‍ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷ.

ALSO READ: കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമുള്ള 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ കമ്പനി തേടുന്നത്. മുംബൈയിലും ദില്ലിയിലുമാണ് ഭൂരിഭാഗം തസ്തികകളും. സര്‍വീസ് ടെക്‌നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകള്‍ ഇവിടങ്ങളിലാണ്. കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലാണ്.

ALSO READ: നടുറോഡിൽ ആഡംബര കാറിൽ ‘വട്ടം ചുറ്റിച്ച്’ അഭ്യാസ പ്രകടനം; രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News