പ്ലേ ഓഫിന് മുൻപ് ശക്തിപരീക്ഷ: ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദും ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും

virat-kohli-ipl-2025-orange-cap

പിഎൽ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് ഉറപ്പിച്ച രണ്ടു ടീമുകൾ ഇന്ന് കളത്തിലിറങ്ങും. പ്ലേ ഓഫ് യോഗ്യത നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തി പരസ്പരം കൊമ്പ് കോർക്കും.

എന്നാൽ ഇരു ടീമുകളും ഇന്ന് ഇറങ്ങുക ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാനാകും. പോയിന്റ് പട്ടികയിൽ 18 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്താണ്. മികച്ച നെറ്റ് റൺറേറ്റും ടീമിനുണ്ട്. തുടർച്ചയായ  ജയങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് രാജത് പട്ടീദാറിന്റെ ടീം ഇന്നിറങ്ങുന്നത്. ഒരു തോൽവി പോലും, അത് വലിയ മാർജിനിൽ ആല്ലെങ്കിൽ, അത് ബെംഗളുരുവിന്റെടോപ് 2′ ഫിനിഷിങിനെ ബാധിക്കില്ല. മറുവശത്ത് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വലിയ മാർജിനിൽ ജയിച്ചാൽ ആദ്യ രണ്ടിൽ എത്താൻ കമ്മിൻസ് നയിക്കുന്ന ഹൈദരാബാദിന് ആവും.

സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ബെംഗളുരുവിനു ഒപ്പമായിരുന്നു. ന്ന് വിരാട് കോഹ്ലിയുടെ ഇന്നിങ്സിന്റെ പിൻബലത്തിൽ ഹൈദരാബാദ് ഉയർത്തിയ 201 റൺസ് ലക്ഷ്യം പതിനാറാം ഓവറിൽ മറികടന്നു.  വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സും ജേക്കബ് ഡഫിയുടെ ബൗളിംഗും അന്ന് ബെംഗളുരുവിനു വമ്പൻ ജയം സമ്മാനിച്ചു. ഇന്ന് 7.30യ്ക്ക് ആരംഭിക്കുന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്യാൻ ആകും ഇരു ടീമുകളും ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News