ചെല്ലാനം മാതൃകയിൽ കണ്ണമാലിയിലും ടെട്രപോഡ് കടൽ ഭിത്തി ഉയരുന്നു ; ആശ്വാസത്തിൽ നിവാസികൾ

ചെല്ലാനം മാതൃകയിൽ ടെട്രപോഡ് കടൽ ഭിത്തി ഉയരുന്നതിന്റെ ആശ്വാസത്തിലാണ് കണ്ണമാലി നിവാസികൾ. 306 കോടി രൂപയുടെ ടെട്രപോഡ് നിർമാണത്തിന്റെ രണ്ടാം ഘട്ടം പൂർത്തുയാകുന്നതോടെ കണ്ണമാലിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ദുരിത ജീവിതത്തിനാണ് ആശ്വാസമാകുന്നത്.

കടൽ രൂക്ഷമാകുന്നതോടെ കണ്ണമാലിയിലെ ജനങ്ങളുടെയുള്ളിൽ ഭീതി ആർത്തിരമ്പും. കടൽ വെള്ളം കയറി ഒറ്റപ്പെട്ട വീടുകൾ നിരവധിയാണ് ഇവിടെ. ഉറക്കമില്ലാത്ത രാത്രികളിലുടെയും ആശങ്കയുടെ പകലുകളിലൂമാണ് ഇവരുടെ ജീവിതം. രൂക്ഷമായി കടലക്രമണം നടന്ന ചെല്ലാനത്ത് ടെട്രാപോഡ് നിർമ്മാണം പൂർത്തിയായതോടെ ജനജീവിതം സുരക്ഷിതമായി. ഈ പ്രതീക്ഷയിലാണ് കണ്ണമാലിയിലെയും ജനങ്ങൾ.

Also read: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

കടലാക്രമണത്തിൽ സ്വന്തം മണ്ണിൽ നിന്നും വീട് വീട്ടിറങ്ങേണ്ടി വരുന്ന കണ്ണമാലി നിവാസികൾക്ക് മൂന്നര കിലോമീറ്റർ ദൂരത്തിൽ ടെട്രപോഡ് നിർമാണം നടക്കുന്നത് വലിയ ആശ്വാസമാണ്. കടലോരങ്ങളിലെ ജീവിതം സുരക്ഷിതമായിരിക്കും എന്ന ഉറപ്പാണ് ടെട്രപോഡ് നിർമാണത്തിലൂടെ സർക്കാർ നൽകുന്നതും. കടലാക്രമണത്തിന്റെ ഇരകളായി വാടക വീടുകളിൽ മാറി മാറി ജീവിതം തള്ളിനീക്കുന്ന കണ്ണമാലി നിവാദികളെ ചേർത്തു നിർത്തുകയാണ് സർക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News