അനിൽ ആൻ്റണിയും ശോഭ സുരേന്ദ്രനും ശുദ്ധഗതിക്കാരല്ല, ശോഭ 10 ലക്ഷം രൂപ കൈപറ്റി; ആരോപണവുമായി ടി ജി നന്ദകുമാർ

അനിൽ ആൻ്റണിക്കും ശോഭ സുരേന്ദ്രനുമെതിരെ ആരോപണവുമായി ടി ജി നന്ദകുമാർ.അനിലും ശോഭയും ശുദ്ധഗതിക്കാരല്ല എന്നും നന്ദകുമാർ പറഞ്ഞു. തനിക്കെതിരെ ഒരു എഫ് ഐ ആറും രജിസ്റ്റർ ചെയ്തിട്ടില്ല എന്നും നന്ദകുമാർ പറഞ്ഞു. ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ നൽകി. തൃശൂരിൽ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നൽകിയത്. പണം വാങ്ങിയ അക്കൗണ്ട് വിവരങ്ങളും നന്ദകുമാർ പുറത്തുവിട്ടു.

ALSO READ: നരേന്ദ്രമോദി നിലവാരമില്ലാത്ത പ്രധാനമന്ത്രി, ഏകാധിപതിയായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

10 ലക്ഷം രൂപ ദില്ലി പാർലമെന്റ് സ്ട്രീറ്റ് എസ് ബി ഐ ബ്രാഞ്ചിൽ നിന്നാണ് പണം അയച്ചത്. 2021 ജനുവരി 4 നാണ് പണം നൽകിയത് .ശോഭ സുരേന്ദ്രൻ നേരിട്ട് വിളിച്ചു.തന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിലും ശോഭ സുരേന്ദ്രൻ പങ്കെടുത്തിരുന്നു ശോഭ പണം തിരികെ തരുന്നില്ല.ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു.താൻ കാട്ടുകളളൻ ആണെന്ന അനിൽ ആൻ്റണിയുടെയും കുന്നുമ്മൽ സുരേന്ദ്രൻ എന്നിവരുടെ പരാമർശത്തിൽ നോട്ടീസ് അയച്ചു.അനിൽ ഇതുവരെ നോട്ടിസ് കൈപ്പറ്റിയിട്ടില്ല. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാലും എൻ ഡി എ അധികാരത്തിൽ വന്നാലും ഈ ആരോപണം അന്വേഷണ വിധേയമാകും, അനിൽ ആൻ്റണി നിഷ്കളങ്കനല്ല,നിഷ്കളനല്ലാത്ത ഒരാളെയാണ് എൻഡിഎ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.26ന് തെരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞാൽ ബാക്കി തെളിവുകൾ പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു. അനിൽ വാങ്ങിയ 25 ലക്ഷം അഞ്ച് തവണയായി തിരികെ നൽകിഎന്നും നന്ദകുമാർ വ്യക്തമാക്കി.പി ജെ കുര്യനും പിടി തോമസും ഇടപെട്ട് ആണ് പണം തിരികെ തന്നത്. കേസ് വന്നാൽ പിജെ കുര്യനെ സാക്ഷിയാക്കും എന്നും നന്ദകുമാർ പറഞ്ഞു.

ശോഭ സുരേന്ദ്രന് പണം നൽകിയതിന് അക്കൗണ്ട് വിവരങ്ങൾ തന്നെ തെളിവ്. ബിജെപി സ്ഥാനാർത്ഥിക്ക് വരേണ്ട ഫണ്ട് കേരളത്തിൽ എത്തിയില്ല.അത് എത്താത്തത് കൊണ്ട് തൻ്റെ പണം ശോഭയിൽ നിന്ന് കിട്ടിയില്ല.തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം നൽകാം എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത് എന്നും നന്ദകുമാർ ആരോപിച്ചു.

ALSO READ: ‘കർണാടകയിൽ നിന്നും ഒളിച്ചോടിയ നുണയനാണ് രാജീവ് ചന്ദ്രശേഖർ, മോദിയെന്ന വൈറസിനെ അടിയന്തിരമായി നീക്കം ചെയ്യണം’, പ്രകാശ് രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News