മകൻ വേണമെന്ന ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി

മകനെ ലഭിക്കാനുള്ള ആഗ്രഹാം സാധിച്ചെടുക്കാൻ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. മുംബൈ കല്യാണിൽ നിന്ന് 4 വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോയത് . സംഭവത്തിൽ നാലു പെൺകുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ് (32) അറസ്റ്റിലായത്.

also read :സ്‌കൂട്ടറില്‍ ടോറസ് ഇടിച്ച്  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപം കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നൽകി വശത്താക്കി ഒപ്പം കൂട്ടുകയായിരുന്നു. മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയിൽവേ പൊലീസിനെ സമീപിച്ചു . തുടർന്ന് പൊലീസ് സ്റ്റേഷൻ പരിസരത്തെ സിസിടിവി പരിശോധനയിലാണ് കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ ലഭിചത് . പിന്നീട്, ജൽനയിലേക്കുള്ള ട്രെയിനിൽ കയറാൻ കല്യാൺ സ്റ്റേഷനിൽ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്.

also read : സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News