
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എംഎൻഎസ് മേധാവി രാജ് താക്കറെയും കൂടിക്കാഴ്ച നടത്തി. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയുമായി രാജ് താക്കറെ സഖ്യം ഉണ്ടാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുക്കൾക്കിടെയാണ് ഈ ശ്രദ്ധേയമായ കൂടിക്കാഴ്ച. ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ബ്രിഹൻ മുംബൈ ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താക്കറെ കസിൻസ് സഖ്യത്തിലായേക്കുമെന്നുള്ള സൂചനകൾ ശക്തമായതോടെയാണ് ബിജെപി നേതൃത്വം കരുനീക്കം തുടങ്ങിയത്. താക്കറെ സഖ്യം മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറപ്പാക്കാനായി ബിജെപി അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടന്ന രഹസ്യ കൂടിക്കാഴ്ച വീണ്ടും അഭ്യൂഹങ്ങൾ ഉയർത്തുന്നത്.
Also read: വെന്തുരുകി ഉത്തരേന്ത്യ; വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ ഭീഷണി
ചെറിയ കാര്യങ്ങളും പ്രശ്നങ്ങളും അവഗണിച്ച് മഹാരാഷ്ട്രയുടെ മനസ്സ് വായിച്ചാണ് ഉദ്ധവുമായി യോജിക്കാൻ തയ്യാറായതെന്ന് അടുത്തിയുടെ രാജ് താക്കറെ വ്യക്തമാക്കിയിരുന്നു. ഉദ്ധവ്താക്കറെയും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ് താക്കറെ ബിജെപിക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എം എൻ എസ് പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചാണ് ഏക എം എൽ എ വരെ നഷ്ടപ്പെടുത്തി കനത്ത തോൽവി ഏറ്റു വാങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here