‘കുറെ പേർ എന്നെ കളിയാക്കി, അശ്വിനാണ് എനിക്ക് കോൺഫിഡൻസ് തന്നത്’; പൊട്ടിക്കരഞ്ഞ് രവിചന്ദ്രൻ അശ്വിന് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

‘ഒരുപാട് പേർ എന്നെ കളിയാക്കി. എന്നെക്കൊണ്ട് കഴിയുമോ എന്ന് ചോദിച്ചു. എന്നാൽ അശ്വിനാണ് എനിക്ക് ധൈര്യം തന്നത്. അശ്വിൻ എനിക്ക് സാധിക്കുമെന്നും എനിക്ക് കപ്പ് നേടാൻ കഴിയുമെന്നും ആത്മവിശ്വാസം തന്നു’; സൗത്ത് ആഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ വികാരനിർഭരനായാണ് ഇത്രയും പറഞ്ഞുതീർത്തത്.

ALSO READ: വിദ്യാർത്ഥിയെ അധ്യാപിക തല്ലിച്ച സംഭവം; മതത്തിന്‍റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന പരാമര്‍ശം എഫ്ഐആറില്‍ ഒ‍ഴിവാക്കിയതിനെതിരെ സുപ്രീംകോടതി

കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന വാരിയേഴ്സിനെ ചാമ്പ്യന്മാർ ആക്കിയതിന് ശേഷമായിരുന്നു താഹിറിന്റെ പ്രതികരണം. ‘ഇതൊരു പ്രതേക ഫീലാണ്. ഞാൻ ക്യാപ്റ്റനായ ശേഷം ഒരുപാട് പേർ വളരെ നെഗറ്റീവ് ആയി പല കമന്റുകളും പറഞ്ഞിരുന്നു. ഇപ്പൾ ഞാൻ അഭിമാനിക്കുന്ന ഒരു ക്യാപ്റ്റനാണ്. ദൈവത്തിന്ന് നന്ദി. കരീബിയൻ പ്രീമിയർ ലീഗിനും നന്ദി’; താഹിർ കരഞ്ഞുകൊണ്ട് പറഞ്ഞു

ALSO READ: നിപ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും

ഇതിന് ശേഷമായിരുന്നു അശ്വിനോടുള്ള പ്രത്യേക നന്ദി താഹിർ അറിയിച്ചത്. താൻ ഇത്തരത്തിൽ ആത്മവിശ്വാസമായുള്ളയാളായി മാറിയത് അശ്വിൻ കാരണമാണെന്നാണ് താഹിർ പറയുന്നത്. അശ്വിനാണ് തനിക്ക് ധൈര്യം തന്നതെന്നും തനിക്ക് കപ്പ് നേടാൻ കഴിയുമെന്ന് അശ്വിൻ തന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നെന്നും താഹിർ പോസ്റ്റ് മാച്ച് കോൺഫറൻസിൽ പറഞ്ഞു.

ALSO READ: മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ക്യാപ്റ്റനായ ശേഷം താഹിറിന്റെ ആദ്യ സീസണായിരുന്നു ഇക്കഴിഞ്ഞത്. മികച്ച പ്രകടനത്തോടെയാണ് താഹിർ ടീമിനെ ഫൈനലിലെത്തിച്ചതും ചാമ്പ്യന്മാർ ആക്കിയതും. വിൻഡീസ് താരം ഷിംറോൺ ഹെട്മെയറിന് പകരക്കാരനായാണ് താഹിർ ടീമിനെ നയിച്ചത്. ഫൈനലിൽ രണ്ട് വിക്കറ്റുകളെടുത്ത താഹിറിന്റെ സ്പെൽ കൂടിയാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ വെറും 94ൽ ഓയ്തുക്കൻ നിർണായകമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News