തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്ലന്‍ഡും തമ്മില്‍ സഹകരിക്കാന്‍ അംബാസിഡര്‍ സന്നദ്ധത അറിയിച്ചു. രണ്ടു നാടുകളും തമ്മില്‍ ദീര്‍ഘകാലത്തെ വ്യാപാര, സാംസ്‌കാരിക ബന്ധം നിലനില്‍ക്കുന്നുണ്ട്. ഈ ബന്ധത്തെ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

READ ALSO:ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ വെട്ടിലായി കെപിസിസി നേതൃത്വം

യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പുതിയ ടൂറിസം പാക്കേജുകള്‍ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഊര്‍ജ രംഗങ്ങളിലെ സഹകരണവും ഊര്‍ജിതമാക്കേണ്ടതുണ്ട്. ഇവയിലൂന്നിയ ഒരു ദീര്‍ഘകാല സഹകരണബന്ധം രൂപപ്പെടുത്താന്‍ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചു.

READ ALSO:സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ഗവര്‍ണറുടെ ആരോപണം തെറ്റ്: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here