ഒമാൻ തീരത്ത് തായ് ചരക്കുകപ്പലിന് ആക്രമണം; 20 ജീവനക്കാരെ റോയൽ നേവി ഓഫ് ഒമാന്‍ രക്ഷപ്പെടുത്തി

thai ship + oman

ഒമാന്‍ തീരത്തിനടുത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം. 20 ജീവനക്കാരെ റോയല്‍ നേവി ഓഫ് ഒമാന്‍ രക്ഷപ്പെടുത്തി. തായ്‌ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യ കപ്പലായ മയൂരീ നരീ ഒമാന്‍ തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്നും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ പ്രധാന എഞ്ചിന്‍ മുറിയില്‍ തീപിടുത്തമുണ്ടായത് കപ്പലില്‍ അടിയന്തര സാഹചര്യമുണ്ടാക്കിയതായും റിപ്പോര്‍ട്ട്.

Also read : കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.  ആക്രമണത്തിൽ ചില ഡ്രോണുകൾ തകർത്തതായും മറ്റുള്ളവ തുറമുഖത്തെ ഇന്ധന ടാങ്കുകളിൽ പതിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആക്രമണങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും ബന്ധപ്പെട്ട അധികൃതർ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒമാനിലുടനീളം സുസ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിൽ അധികൃതർ അതീവ ജാഗ്രത തുടരുമെന്നും ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

അതേസമയം അബുദാബിയിൽ ഡ്രോണാക്രമണത്തെ തുടർന്ന് പഴയ എയർപോർട്ടിൽ തീപിടിത്തം ഉണ്ടായി. തീ നിയന്ത്രണവിധേയമെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News