തായ്ലാൻഡിലേക്ക് പോകാനാണോ പ്ലാൻ ? എങ്കിൽ ആരോ​ഗ്യ ഇൻഷുറൻസ് വേണം; പുതിയ നിയമത്തിന് പിന്നിലെ കാരണം ഇതാ…

thailand new rules

ഇന്ത്യക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് തായ്ലാൻ്ഡ്. കുറഞ്ഞ ചെലവിൽ പോയ് വരാനാകും എന്നതും വിസാ നടപടികൾ കൂടുതൽ എളുപ്പമാണെന്നതുമാണ് തായ്ലാൻ്ഡിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനുളള കാരണം. എളുപ്പത്തിൽ തന്നെ താമസം ഭക്ഷണം എന്നിവയും തായ്ലാൻഡിൽ ലഭിക്കും. എന്നാൽ ഇതാ ഇപ്പോൾ പുതിയ ഒരു നിയമം തായാലാൻഡ് ​ഗവൺമെൻ്റ് കൊണ്ടുവന്നിരിക്കുകയാണ്.

തായ്ലാൻഡിൽ എത്തുന്നവർക്ക് ആരോ​​ഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നതാണ് നിയമം. ഇതിന് കാരണമായി പറയുന്നത് തായ്ലാൻഡിൽ എത്തുന്ന വിദേശികൾക്ക് ചികിത്സ നടത്തുന്നതിന് ചെലവാക്കാൻ തായ്ലാൻഡ് ​​ഗവൺമെൻ്റിൻ്റെ കയ്യിൽ പണമില്ലെന്നതാണത്രേ.

Also read: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി സ്പിയേ‍ഴ്സ്, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ?

വിദേശികൾക്ക് ചികിത്സ നൽകുന്ന ഇനത്തിൽ തായ്ലാൻ്ഡിലെ സർക്കാർ ആശുപത്രികൾക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്നു എന്നാണ് അവരുടെ വാദം. അതേസമയം ഈ നിയമം നടപ്പാക്കുന്നതോടെ അത് തായ്ലാൻ്ഡിൻ്റെ വിനോദ സഞ്ചാര മേഖലയേയും ബാധിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ ഇത്തരം നിയമങ്ങൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കാമെന്നും കരുതുന്നു. വിനോദ സഞ്ചാരം മേഖലയിലെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News