സ്വവർഗവിവാഹം നിയമവിധേയമാക്കാനുള്ള ബിൽ പാസാക്കി തായ്‌ലൻഡ്‌

സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബിൽ പാസാക്കി തായ്‌ലൻഡ്‌ പാർലമെന്റ്‌. വൻഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കിയത്. 415 അംഗ സഭയിൽ 400 വോട്ടിനാണ്‌ ബിൽ പാസായത്‌. 10 പേർ എതിർത്ത്‌ വോട്ടുചെയ്‌തപ്പോൾ രണ്ടുപേർ വിട്ടുനിന്നു. മൂന്നുപേർ ഹാജരായിരുന്നില്ല. സിവിൽ ആൻഡ്‌ കൊമേഴ്‌സ്യൽ നിയമത്തിലെ സ്ത്രീകളും പുരുഷന്മാരും ഭർത്താക്കന്മാരും ഭാര്യയും എന്ന വാക്കുകൾക്ക് വ്യക്തികൾ, വിവാഹ പങ്കാളികൾ എന്നിങ്ങനെ ഭേദഗതി വരും.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇതോടെ ലിംഗ- ലൈംഗിക ന്യൂനപക്ഷ ദമ്പതികൾക്കും നിയമപരവും സാമ്പത്തികവുമായ ആരോഗ്യപരവുമായ അവകാശങ്ങൾ ലഭിക്കും. ബിൽ ഇനി സെനറ്റിൽ അവതരിപ്പിക്കും. തുടർന്ന് രാജാവിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തായ്‌ലൻഡിനു മുമ്പ്‌ തായ്‌വാനും നേപ്പാളും സ്വവർഗവിവാഹത്തിന്‌ അംഗീകാരം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News