തല എന്നാ സുമ്മാവാ.. ധോണിക്ക് അങ്ങ് പോർച്ചുഗലിലും ഉണ്ടെടാ പിടി; വൈറലായി ഫിഫയുടെ പോസ്റ്റ്, സെവൻ ഒരു യൂണിവേഴ്‌സൽ നമ്പറെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം സ്വന്തമാക്കിയപ്പോൾ മുഴങ്ങിക്കേട്ട മറ്റൊരു പേര് എം എസ് ധോണിയുടേതാണ്. 2024 യൂറോ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ റൊണാള്‍ഡോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഫിഫ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ധോണി ആരാധകരെ ആവേശത്തിലാക്കിയത്.

ALSO READ: ‘എളുപ്പമല്ല യൂറോ’, വിറച്ച് വിയർത്ത് റൊണാൾഡോയുടെ പറങ്കിപ്പടയ്ക്ക് ജയം; ജീവൻ കൊടുത്ത രക്ഷാ പ്രവർത്തകനായി ചെക്ക് റിപ്പബ്ലികിന്റെ ഗോൾ കീപ്പർ

‘തല ഫോര്‍ എ റീസണ്‍’ എന്ന ക്യാപ്ഷനോടെയാണ് ഫിഫ പോർച്ചുഗലിന്റെ മത്സരത്തിന് മുൻപ് റൊണാള്‍ഡോയുടെ ചിത്രം പങ്കുവെച്ചത്. ‘തല’ എന്നത് ധോണിയെ ചെന്നൈ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണെന്ന് എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് തന്നെ ഫിഫയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ധോണിയുടെയും റൊണാള്‍ഡോയുടെയും ജഴ്‌സി നമ്പര്‍ ഏഴാണെന്നുള്ളത് പോസ്റ്റിൽ പ്രതിപഠിച്ച തല ധോണിയാണ് എന്നുള്ളതിന്റെ തെളിവാണ്.

ALSO READ: ഇതൊക്കെ എന്ത്…വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി മിടുക്കി, ബെന്യാമിൻ വരെ പങ്കുവെച്ച് ആ നോട്ട് ബുക്ക് പേജിന്റെ ചിത്രം

പേരില്ലെങ്കിലും തല എന്ന ബ്രാൻഡ് നെയിം ഉൾപ്പെട്ട ഫിഫയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഏഴ് എന്നത് യൂണിവേഴ്‌സല്‍ നമ്പറാണെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ ചിത്രത്തിന് നൽകിയ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News