ദളപതി വിജയ് – സംഗീത വിവാഹമോചനം: 250 കോടിയുടെ ഒത്തുതീർപ്പിലേയ്ക്ക് ?

Thalapathy Vijay Sangeetha Vijay Celebrity Divorce

മിഴ് സൂപ്പർ താരം ദളപതി വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനും വിഷയം സ്വകാര്യമായി സൂക്ഷിക്കാനുമായി വിജയ് നേരിട്ട് ഇടപെട്ട് ചർച്ചകൾ നടത്തുന്നതായാണ് വിവരം.

Also read: ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി ഏകദേശം 250 കോടി രൂപയുടെ വൻതുക വിജയ് വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1999 ഓഗസ്റ്റ് 25-ന് വിവാഹിതരായ ഇവർ 2021 മുതൽ അകന്നു കഴിയുകയാണ്. ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ അവിശുദ്ധ ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സംഗീത ആരോപിക്കുന്നു.

1954-ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹേതരബന്ധം, വഞ്ചന എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനം തേടിയത്. ഏപ്രിൽ 20-ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് നിർദേശിച്ചിട്ടുണ്ട്. ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ചാൽ ഹർജി പിൻവലിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News