ഒടിയനെ ഒടിച്ച് ലിയോ, കോടികളുടെ വ്യത്യാസത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡ്: ഇത് തിരുത്താൻ ഇനി ആരുണ്ട്?

കേരളത്തിന്റെ ബോക്സോഫീസ് ചരിത്രവും തിരുത്തിയെഴുതി വിജയ് ചിത്രം ലിയോ. ആദ്യ ദിനം തന്നെ 12 കോടി സ്വന്തമാക്കിയ സിനിമ കെ ജി എഫിന്റെ 7.25 കോടിയും മോഹൻലാൽ ചിത്രം ഒടിയന്റെ 6.76 കോടിയുമാണ് തകർത്തിരിക്കുന്നത്. തമിഴിലെ സർവകാല റെക്കോർഡുകളെ കോടികളുടെ ആധിപത്യത്തിൽ തിരുത്തിയപ്പോൾ മലയാള സിനിമാ ലോകത്തും വിജയ് എന്ന താരത്തിന്റെ സ്റ്റാർഡം തന്നെയാണ് ഇപ്പോൾ കളക്ഷൻ കൊണ്ട് ഏറ്റവും ഉയരത്തിൽ നിൽക്കുന്നത്. ഇതിനെ മറികടക്കാൻ മലയാളത്തിൽ ഇനി ആരുണ്ട് എന്ന തരത്തിലാണ് വിജയ് ആരാധകർ ചോദിക്കുന്നത്.

ALSO READ: ലിയോയിൽ വിജയ് വാങ്ങിയ പ്രതിഫലം പുറത്ത്, തൃഷയെക്കാൾ മൂല്യം സഞ്ജയ് ദത്തിന്, മാത്യു തോമസിനും കോടികളോ?

തമിഴ്‌നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയില്‍ പ്പരം കളക്ഷനുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.

ALSO READ: മമ്മൂട്ടി ചിത്രം ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ? സിനിമയാക്കുന്നത് നൂറു വര്ഷം പഴക്കമുള്ള ഒരു പാൻ ഇന്ത്യൻ പ്രേതക്കഥ

അതേസമയം, ലിയോയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ലിയോയിൽ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. നായികയായ തൃഷ 7 കോടി വാങ്ങിയപ്പോൾ വില്ലൻ വേഷത്തിൽ എത്തിയ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് 10 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വാങ്ങിയതെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News