കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത

കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. സിനിമ എടുത്തവരുടെ രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കാനില്ല. സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെ സി വൈ എം പ്രഖ്യാപനം രൂപതയുടേതല്ലെന്നും തലശ്ശേരി അതിരൂപത പറഞ്ഞു.

അതേസമയം, കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നത് ധാര്‍മികമല്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ്. ലൗ ജിഹാദ് നമ്മുടെ നാട്ടില്‍ ഇല്ല എന്ന് തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ് ലൗ ജിഹാദിന് തെളിവില്ലെന്നും നുണക്കഥയാണ് ലൗ ജിഹാദെന്നും അദ്ദേഹം പറഞ്ഞു.

Also Read:   ‘കേരള സ്‌റ്റോറി’ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടി അപലപനീയം: ഐ.എന്‍.എല്‍

അത്തരമൊരു മിത്തുണ്ടാക്കി വിദ്വേഷത്തിന്റെയും സംശയത്തിന്റെയും സംസ്‌കാരവും രാഷ്ട്രീയവും പ്രചരിപ്പിക്കാന്‍ ചില ശക്തികള്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സമയത്ത് അത്തരമൊരു പ്രദര്‍ശനം നടത്തുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് എന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News