മദ്യത്തിന്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകും: തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് താമരശ്ശേരി ബിഷപ്പ്

Thamarassery Bishop on Liquor Tax Cut

യുഡിഎഫ് സർക്കാർ മദ്യത്തിന്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകുമെന്ന് താമരശ്ശേരി ബിഷപ്പ് ഫാദർ റെമജിയോസ് ഇഞ്ചനാനിയൽ. തീരുമാനം സർക്കാർ പിൻവലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരിൽ നിന്നും ഇത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നില്ല എന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

മദ്യത്തിന്റെ നികുതി കുറച്ചത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക. ഈ തീരുമാനം സർക്കാർ ഉടൻ പിൻവലിക്കണം. വീര്യം കുറഞ്ഞ ലഹരി ആളുകളെ വലിയ ലഹരിയിലേക്ക് എത്തിക്കും. ഈ തീരുമാനം സർക്കാരിന്റെ തൂഫാൻ മിഷൻ്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്ന് ഫാദർ റെമജിയോസ് ഇഞ്ചനാനിയൽ വ്യക്തമാക്കി.

ALSO READ: മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യം, യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനം: പിണറായി വിജയൻ

വിലങ്ങാട് ബജറ്റ് വിഹിതത്തിലും അദ്ദേഹം എതിർപ്പ് വ്യക്തമാക്കി. അഞ്ചു കോടി എന്നത് തീരെ കുറവാണെന്നും ഈ തുക റോഡ് സൈഡ് കെട്ടാൻ പോലും തികയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ 12 കോടി ചെലവഴിച്ച് 80 വീടുകൾ സഭ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും കൂടുതൽ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും താമരശ്ശേരി ബിഷപ്പ് ഫാദർ റെമജിയോസ് ഇഞ്ചനാനിയൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News