പല കേന്ദ്രങ്ങളില്‍ നിന്നും വെല്ലുവിളി, അതുകൊണ്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് തമ്പാനൂര്‍ സതീഷ്

തനിക്ക് നേരെ വെല്ലുവിളികള്‍ പല കേന്ദ്രങ്ങളില്‍ നിന്നും വന്നതു കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വിട്ട നേതാവ് തമ്പാനൂര്‍ സതീഷ്.
കെ കരുണാകരന് ശേഷം കോണ്‍ഗ്രസില്‍ തകര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവണതകള്‍ക്കെതിരായ പ്രതിഷേധം കൂടിയാണ് തന്റെ ബിജെപി പ്രവേശം. 14 ജില്ലകളില്‍ നിന്നും ബിജെപി യിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് കുത്തൊഴുക്കുണ്ടാകും. കെ കരുണാകരന്റെ അനുയായികള്‍ എല്ലാം ബിജെപിയില്‍ എത്തും. മോദിയുടെ ഗാരന്റിയാണ് കോണ്‍ഗ്രസുകാര്‍ ബിജെപി യിലേക്ക് പോകാന്‍ കാരണം.

ALSO READ: മോദീ സർക്കാർ തുടരുന്ന കർഷക വിരുദ്ധ സമീപനം; ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്ത് കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ദില്ലിയിൽ

നിയമസഭ, പാര്‍ലമെന്റ് സീറ്റുകള്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്നവര്‍ക്കുള്ള താക്കീതാവും ഈ തെരഞ്ഞെടുപ്പ്. കരുണാകരനെ സ്‌നേഹിക്കുന്നവര്‍ ഇനിയും ബിജെപിയിലേക്ക് പോകും. ശശി തരൂര്‍ 15 വര്‍ഷമായി എയറിലാണ്.തരൂര്‍ ആരെയും ഓഫിസില്‍ പോലും കയറ്റുന്നില്ല. തന്നെ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടാവില്ല. ത്രീ പീസ് ലൈനുള്ള നേതാക്കള്‍ ബിജെപി യിലേക്ക് തന്നെ വരും. ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍ ഇനിയും നില്‍ക്കാനില്ലെന്നും തമ്പാനൂര്‍ സതീഷ് പറഞ്ഞു.

ALSO READ: ‘ഇത് കേരളമാണ്, വെറുപ്പിന്റെ കഥകളില്ല’; ‘ജോയ്‌’ഫുള്ളായി വി ജോയിയുടെ പ്രചാരണ പോസ്റ്ററുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here