
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ തൻ്റെ പരാതിയിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിൽ നന്ദിയെന്ന് സാന്ദ്രാ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും പ്രത്യേക നന്ദി. തൻ്റേത് കള്ളപ്പരാതി അല്ല എന്ന് പൊലീസിന് ബോധ്യപ്പെട്ടു. സന്തോഷവും അഭിമാനവും തോന്നുന്നു. സ്ത്രീ എന്ന നിലയിൽ പൊരുതി നേടിയ വിജയമാണിതെന്നും സാന്ദ്രാ തോമസ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.
Also read: വിവരങ്ങൾ ചോർത്തിയ സംഭവം; ഐആർബി കമാൻഡോകൾക്ക് സസ്പെൻഷൻ
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ് എന്നിവരടക്കം 4 പേരാണ് കേസിലെ പ്രതികള്‍. സിനിമാ തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് സാന്ദ്രാ തോമസ് നൽകിയ കേസ്. ലൈംഗിക അതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വലിയ വിജയമാണ്. കേസ് അട്ടിമറിക്കാനും സ്വാധീനിക്കാനും സംഘടിതമായ ശ്രമമുണ്ടായി എന്നും സാന്ദ്രാ തോമസ് പറഞ്ഞു. സ്ത്രീ എന്ന നിലയിൽ പൊരുതി നേടിയ വിജയം. കോടതിയിൽ നിന്നും നീതി ലഭിക്കും എന്ന് ആത്മവിശ്വാസമുണ്ടെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here